In memory of a bunch of those flowers....

ഒരു പിടി നനുത്ത കൊന്നപ്പൂവുകളുടെ ഓര്‍മയില്‍....

മേടത്തിലെ വിഷു മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും അവര്‍ക്ക് മായാത്ത ഓര്‍മ്മകളാണ്.

മലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാര്‍ഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു.  മേടം ഒന്നാം തീയതിയാണ് വിഷുദിവസമായി കൊണ്ടാടുന്നത്. പുതിയ വര്‍ഷത്തിന്റെ തുടക്കമായും ഒരു വര്‍ഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. വളരെ മുമ്പ് കേരളീയരുടെ പുതുവര്‍ഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു.


സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്ന ദിവസം കൂടിയാണ് വിഷു. അതിനാല്‍ വിഷുദിനത്തില്‍ രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം സമമായിരിക്കും.

എല്ലാവര്ക്കും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു വിഷു ആശംസിച്ചു കൊണ്ട് നിര്‍ത്തിവെച്ച ബ്ലോഗിങ് ഇവിടെ തുടങ്ങട്ടെ!
MSADIQUE

Comments